കാസർഗോഡ് കൊന്നക്കാട് സ്വദേശി എബിൻ തോമസിന് ധീരതയ്ക്കുള്ള പോലീസ് മെഡൽ.

വെള്ളരിക്കുണ്ട് ∙ ശ്രീനഗറിലെ കരൺ നഗറിൽ പാക്കിസ്ഥാൻ തീവ്രവാദികളുമായി 36 മണിക്കൂർ നേർക്കുനേർ പൊരുതി ശത്രുക്കളെ തുരത്തിയ കാസർകോട് കൊന.്നക്കാട് സ്വദേശി എബിൻ തോമസിന് ഇന്ത്യൻ പ്രസിഡന്റിന്റെ പൊലീസ് മെഡൽ ഫോർ ഗാലന്ററി (പിഎംജി) അവാർഡ്. 2018 ഫെബ്രുവരി 12നാണ് പാക്കിസ്ഥാൻ തീവ്രവാദികളുമായി സാഹസിക പോരാട്ടം നടത്തിയത്.
ഇന്നലെ ഡൽഹിയിൽ നടന്ന സിആർപിഎഫിന്റെ 82ാം വാർഷിക പരേഡിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയിൽ നിന്നും എബിൻ തോമസ് അവാർഡ് സ്വീകരിച്ചു. 4 വർഷം മുമ്പാണ് തോമസ് ശ്രീനഗർ പൊലീസിൽ ചേർന്നത്. 2019ലും തോമസിന് മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു. കൊന്നക്കാട്ടെ കർഷകനായ പൂവക്കുളം തോമസിന്റെയും വത്സമ്മയുടെയും മകനാണ്. ഷാന്റി ജോസഫാണ് ഭാര്യ. മക്കൾ: അവിൻ ടോംഅബി, അയിഡ ട്രീസ അബി

