KSDLIVENEWS

Real news for everyone

ജലമാണ് ജീവൻ എസ് വൈ എസ്  കാമ്പയിൻ തുടങ്ങി;
ജല സംരക്ഷണവും പരിസര ശുചിത്വവും  ജനകീയ മുന്നേറ്റമായി മാറണം ഡോ – എം എ എച്ച്  അസ്ഹരി

SHARE THIS ON

തൃശൂർ: ജല സംരക്ഷണവും പരിസര ശുചിത്വവും കേരളത്തിൽ വലിയ ജനകീയ മുന്നേറ്റമാക്കി മാറ്റാൻ യുവജന പ്രസ്ഥാനങ്ങൾ  മുന്നോട്ട് വരണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എം എ എച്ച്  അസ്ഹരി കാന്തപുരം  ആവശ്യപ്പെട്ടു.  “ജലമാണ് ജീവൻ’ എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നിയുവജന സംഘം (എസ് വൈ എസ്)  മെയ് 31 വരെ നടത്തുന്ന ജലസംരക്ഷണ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ഓട്ടുപ്പാറയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
      ദൈവിക വരദാനമായ ജലം എല്ലാവർക്കും അവകാശപ്പെട്ടതാണ്. കുടിവെള്ളം തടഞ്ഞുവെക്കാൻ ആർക്കും അവകാശമില്ല. കുടിക്കാനായി വെച്ചിരിക്കുന്ന വെള്ളം നിർബന്ധ ശുചീകരണത്തിനു പോലും ഉപയോഗിക്കരുതെന്നാണ് മത നിയമം. ജലത്തിന്റെ ദുർവ്യയവും പരിസര  മലീനീകരണവും മനുഷ്യ സമൂഹത്തോട് ചെയ്യുന്ന വലിയ ക്രൂരതയാണ്. അശാസ്ത്രീയമായ രീതിയിൽ വ്യാപകമായി വരുന്ന കുഴൽ കിണറുകളും ശുദ്ധജലാശയങ്ങൾക്കു സമീപമുള്ള മാലിന്യങ്ങളും വലിയ ആരോഗ്യ പ്രശ്നമാണ് ഉണ്ടാക്കുന്നത്. ഇതിനെതിരെ ശക്തമായ ബോധവത്കരണത്തിന് എസ് വൈ എസ് നേതൃത്വം നൽകും.  
     പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ  കുളങ്ങൾ, തോടുകൾ, കനാലുകൾ എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പ്രർത്തനങ്ങൾ പ്രസ്ഥാനം ഏറ്റെടുത്ത്  നടത്തും.  നദികൾ, കായലുകൽ മറ്റ് ജല സ്രോതസുകൾ എന്നിവയുടെ  നീരൊഴുക്ക് തടസ്സങ്ങൾ ഒഴിവാക്കുന്നതിനുള്ള ശുചീകരണവും പൊതു ജലാശയ ശുചീകരണ പ്രവർത്തനങ്ങളും സോൺ സർക്കിൾ  കമ്മറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കും. സംസ്ഥാനത്ത് 5000 തണ്ണീർ പന്തലൊരുക്കാനും കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് ടാങ്കറിൽ വെള്ളമെത്തിക്കാനും എസ് വൈ എസ് പദ്ധതി തയ്യാറാക്കിയതായും അസ്ഹരി  പറഞ്ഞു.
      എസ് വൈ എസ് സംസ്ഥാന  സെക്രട്ടറി എം എം ഇബ്റാഹിം ഹാജി എരുമപ്പെട്ടി അധ്യക്ഷത വഹിച്ചു. ഒട്ടുപാറ ജല ശുദ്ധീകരണ പ്രൊജക്ട്  സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ് യി ദ്ദീൻകുട്ടി മുസ്ലിയാർ നാടിന് സമർപ്പിച്ചു. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഒട്ടുപാറ ചുള്ളിക്കാട് ജാറംകുന്ന് കോളനിയിലെ നൂറിലേറെ കുടുംബങ്ങൾക്ക്  പ്രയോജനം ലഭിക്കന്നതാണ് പദ്ധതി.  ഇതേ മാതൃകയിൽ 20 ലേറെ ബൃഹത് ജല സേചന പദ്ധതികൾ വിവിധ ജില്ലാ സോൺ കമ്മറ്റികൾ  ഈ കലയളവിൽ നാടിന് സമർപ്പിക്കും.
      പ്രവർത്തകരുടെ വീടുകളിൽ  പറവകൾക്കായ് ഒരുക്കുന്ന മൂന്ന് ലക്ഷം  തണ്ണീർ കുടങ്ങൾ പദ്ധതിയുട ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഒർഗനൈസിഗ് സെക്രട്ടറി എം എസ് മുഹമ്മദ്  ഹാജി  നിർവ്വഹിച്ചു.
    വരവൂർ മുഹ്യദ്ദീൻ സഖാഫി, മുസ്ഥഫാ കാമിൽ സഖാഫി,    മുഹമ്മദലി സഅദി, എസ് എം കെ മഹ്മൂദി,ഐ സി എഫ് നാഷണൽ വൈസ് പ്രസിഡന്റ്   അഹ്മദ് കബീർ മാസ്റ്റർ, സി വി മുഹമ്മദ് ബശീർ വടക്കഞ്ചേരി ,ശിഹാബ് സഖാഫി താന്ന്യം മുഹമ്മദ് കുട്ടി ഒട്ടുപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
   എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ഷമീർ എറിയാട് സ്വാഗതവും സുധീർ സഖാഫി നന്ദിയും പറഞ്ഞു.

      പടം
  എസ് വൈ എസ്  നടത്തുന്ന ജലസംരക്ഷണ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ഒാട്ടുപ്പാറയിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എം എ എച്ച്  അസ്ഹരി കാന്തപുരം  നിരവ്വഹിക്കുന്നു.
വാർത്ത  20/3/21

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!