ഉദുമ എം എൽ എ. കെ കുഞ്ഞിരാമന്റെ വീടിന് സമീപം കൃത്രിമ കാൽ കണ്ടെത്തി, അന്വേഷണം

ഉദുമ : ഉദുമ എം എൽ എ കെ കുഞ്ഞിരാമന്റെ പാക്കം ആലക്കോടുള്ള വീടിന് സമീപത്തായി കൃത്രിമക്കാൽ കണ്ടെത്തി . ഇന്ന് രാവിലെയാണ് കൃത്രിമക്കാൽ കണ്ടെത്തിയത് . വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി . അന്വേഷണം നടത്തിവരികയാണ് . സ്ഥലത്ത് ബൈക്ക് വന്ന് പോയതിന്റെ പാടുകളും കാണാനുണ്ട് . നേരത്തെ എം എൽ എയുടെ കാലുവെട്ടുമെന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുകയും . സംഭവത്തിൽ കെ കുഞ്ഞിരാമൻ എം എൽ എ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയുമാണ് . ഇതിനിടയിലാണ് ഇന്ന് രാവിലെ എം എൽ എയുടെ വീടിന് സമീപം കൃത്രിമക്കാൽ കണ്ടെത്തിയത് . പൊലീസ് കൃത്രിമക്കാൽ കസ്റ്റഡിയിലെടുത്തു .

