KSDLIVENEWS

Real news for everyone

കുട്ടി ഡ്രൈവര്‍മാരുണ്ടാക്കിയ റോഡ് അപകടം: ആദ്യ പത്തില്‍ കേരളവും; ഒന്നാമത് തമിഴ്നാട്

SHARE THIS ON

ദില്ലി: രാജ്യത്തെ കുട്ടി ഡ്രൈവർമാർ ഉണ്ടാക്കിയ റോഡ് അപകടങ്ങളില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച്‌ കേരളവും. പ്രായപൂർത്തിയാവാത്ത ഡ്രൈവർമാർ മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് തമിഴ്നാടാണ്.

ബുധനാഴ്ച രാജ്യസഭയിലാണ് കേന്ദ്ര ഗതാഗത ദേശീയപാത മന്ത്രാലയം പുറത്ത് വിട്ട 2023-24 വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. 11890 റോഡ് അപകടങ്ങളാണ് കുട്ടി ഡ്രൈവർമാർ രാജ്യത്തുണ്ടാക്കിയിട്ടുള്ളത്.

2063 അപകടങ്ങളാണ് തമിഴ്നാട്ടിലുണ്ടായിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള മധ്യപ്രദേശില്‍ 1138 അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 1067 കേസുകളാണ് ഉള്ളത്. ഉത്തർ പ്രദേശ് (935), ആന്ധ്ര പ്രദേശ്(766), കർണാടക(751), ഗുജറാക്ക് (727), കേരളം (645), ഛത്തീസ്ഗഡ്(504), രാജസ്ഥാൻ (450) എന്നിങ്ങനെയാണ് കുട്ടി ഡ്രൈവർമാരുണ്ടാക്കുന്ന അപകടങ്ങളുടെ കണക്ക്. നിധിൻ ഗഡ്കരിയാണ് കണക്ക് സഭയില്‍ അവതരിപ്പിച്ചത്.

1316 ചലാനുകളിലായി ബിഹാറില്‍ കുട്ടി ഡ്രൈവർമാരില്‍ നിന്ന് 44.27 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. ലൈസൻസില്ലാത്ത് വ്യക്തിക്ക് വാഹനം നല്‍കിയ 71 വാഗനങ്ങളില്‍ നിന്നായി 1.3 ലക്ഷം പിഴയായി ഈടാക്കിയിട്ടുണ്ട്. 16 ആക്സിഡന്റുകള്‍ വീതമാണ് ശരാശരി രാജ്യത്തുണ്ടായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!