KSDLIVENEWS

Real news for everyone

പഞ്ചാബിനെ വെറും 10.3 ഓവറിൽ അടിച്ചു പഞ്ചറാക്കി ഡൽഹി; 9 വിക്കറ്റിന്റെ വൻ ജയം

SHARE THIS ON

മുംബൈ∙ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ നിറംമങ്ങിയ പഞ്ചാബ് കിങ്സിന് ഡൽഹി ക്യാപ്റ്റൽസിനെതിരെ കനപ്പെട്ട തോൽവി.പഞ്ചാബ് ഉയർത്തിയ 116 റൺസ് വിജയലക്ഷ്യം വെറും 10.3 ഓവറിൽ മറികടന്ന ഡൽഹി നെറ്റ് റൺറേറ്റിലും വൻ കുതിപ്പാണു നടത്തിയത്. സ്കോർ– പഞ്ചാബ് 20 ഓവറിൽ 115നു പുറത്ത്; ഡൽഹി 10.3 ഓവറിൽ 116–1. ടോസ്– ഡൽഹി.

പവർപ്ലേ ഓവറുകൾ അവസാനിച്ചപ്പോൾത്തന്നെ ഡൽഹി സ്കോർബോർഡിൽ 81 റൺസ് എത്തിയിരുന്നു. കഗീസോ റബാദയും വൈഭവ് അറോറയും അടക്കമുള്ള പഞ്ചാബ് ബോളർമാർ പൊതിരെ തല്ലുവാങ്ങി.
. ടീം സ്കോർ 83ൽ എത്തിയപ്പോൾ പൃഥ്വി ഷാ വീണെങ്കിലും പിന്നീടെത്തിയ സർഫ്രാസ് ഖാൻ (13 പന്തില്‍ ഒരു ഫോർ അടക്കം 12 നോട്ടൗട്ട്) വാർണർക്കൊപ്പം നിന്നു ഡൽഹി വിജയം ഉറപ്പാക്കി. രാഹുൽ ചാഹറിനാണു പൃഥ്വി ഷായുടെ വിക്കറ്റ്.
നേരത്തെ, സീസണിൽ ഇതുവരെയുള്ളതിൽ ഏറ്റവും ചെറിയ സ്കോറിനാണ് ഇന്ന് പഞ്ചാബ് പുറത്തായത്. ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നല്‍കിയിട്ടും അതു തുടരാൻ പഞ്ചാബ് ബാറ്റർമാർക്കു സാധിക്കാതെ പോയതാണു തിരിച്ചടിയായത്. 33 റൺസിൽ നിൽക്കെയാണ് പഞ്ചാബിന്റെ ആദ്യ വിക്കറ്റു വീണത്.

10 പന്തിൽ ഒൻപത് റൺസെടുത്ത ഓപ്പണർ ശിഖർ ധവാനെ ലളിത് യാദവിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്താണു പുറത്താക്കിയത്. തുടർന്നങ്ങോട്ട് വിക്കറ്റുകൾ തുടർച്ചയായി വീണതോടെ കഷ്ടപ്പെട്ടാണ് പഞ്ചാബ് 100 കടന്നത്. 35 റൺസിൽ ക്യാപ്റ്റൻ മയാങ്ക് അഗര്‍വാൾ പുറത്തായി. 15 പന്തിൽ 24 റൺസെടുത്ത മയാങ്ക് ബംഗ്ലദേശ് ബോളർ മുസ്തഫിസുർ റഹ്മാന്റെ പന്തിൽ ബോൾഡാകുകയായിരുന്നു.

ജോണി ബെയർസ്റ്റോ ഒൻപതു റൺസിനും കഴിഞ്ഞ മത്സരങ്ങളിൽ തകര്‍ത്തു കളിച്ചിരുന്ന ലിയാം ലിവിങ്സ്റ്റൺ വെറും രണ്ടു റൺസിനും പുറത്തായത് പഞ്ചാബിനു കനത്ത തിരിച്ചടിയായി. വിക്കറ്റ് കീപ്പർ ജിതേഷ് ശർമയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 23 പന്തുകളിൽനിന്ന് 32 റണ്‍സാണു ജിതേഷ് നേടിയത്. ഷാറൂഖ് ഖാൻ (20 പന്തിൽ 12), കഗിസോ റബാദ (ആറ് പന്തിൽ രണ്ട്), നേഥൻ എല്ലിസ് (പൂജ്യം), രാഹുൽ ചാഹർ (12 പന്തിൽ 12) എന്നിങ്ങനെയാണു പുറത്തായ മറ്റു പഞ്ചാബ് ബാറ്റർമാരുടെ പ്രകടനങ്ങൾ. ഒൻപതു റൺസെടുത്ത അർഷ്ദീപ് സിങ്ങും രണ്ടു റണ്‍സുമായി വൈഭവ് അറോറയും പുറത്താകാതെ നിന്നു.
ഖലീൽ അഹമ്മദ്, ലളിത് യാദവ്, അക്സർ പട്ടേല്‍, കുൽദീപ് യാദവ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. മുസ്തഫിസുര്‍ ഒരു വിക്കറ്റും സ്വന്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!