KSDLIVENEWS

Real news for everyone

പ്രസംഗത്തിനിടെ എം.കെ മുനീർ കുഴഞ്ഞുവീണു; സംഭവം സെക്രട്ടറിയേറ്റിനു മുന്നിലെ യുഡിഎഫ് പ്രതിഷേധത്തിൽ

SHARE THIS ON

തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എൽ.എ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ വേദിയിലുണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി. മുനീറിന്‍റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് റിപ്പോർട്ട്. സി.പി. ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. മൈക്കിനു മുന്നിൽ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്ന് വേദിയിലെ കസേരയിലേക്ക് മാറ്റി. അല്‍പസമയത്തിനു ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!