KSDLIVENEWS

Real news for everyone

കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളും വിമാനങ്ങളും; ഉപരോധങ്ങളാല്‍ വലഞ്ഞ ഇറാന്‍റെ വ്യോമയാന മേഖല; ഇപ്പോഴത്തെ പ്രെസിഡന്റ് സഞ്ചരിച്ചിരുന്നതും 1959 ൽ അവതരിപ്പിച്ച ഹെലികോപ്റ്ററിൽ

SHARE THIS ON

ടെഹ്റാൻ: രാജ്യാന്തര ഉപരോധങ്ങളുടെ കയ്പ്പുനീർ ആവോളം കുടിച്ചതാണ് ഇറാന്‍റെ വ്യോമയാന മേഖല. ഇപ്പോഴത്തെ അപകടം പോലും കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളിലേക്കും വിമാനങ്ങളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.

1979ലെ ഇസ്‍ലാമിക വിപ്ലവം മുതല്‍ തുടങ്ങിയതാണ് ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങള്‍. സാമ്ബത്തിക വ്യാവസായിക ഉപരോധങ്ങള്‍ ഇറാന് പല നിർണായക സാങ്കേതിക വിദ്യകളും അപ്രാപ്യമാക്കി. ഇറാൻ വ്യോമയാന മേഖല ഒരിക്കലും ആ ഉപരോധങ്ങളില്‍ നിന്ന് കരകയറിയില്ല. പുത്തൻ വിമാനങ്ങള്‍ വാങ്ങാനോ നിലവിലെ വിമാനങ്ങള്‍ക്ക് ആവശ്യമായ സ്പെയർ പാർട്ടുകള്‍ ലഭ്യമാക്കാനോ കഴിയാത്തതാണ് പ്രശ്നം. ലോകത്തിലെ ഏറ്റവും മോശ എയർലൈനുകളുടെ നിരയിലാണ് ഇറാൻ എയറും അസേമാൻ എയർലൈൻസും മഹാൻ എയറുമൊക്കെ പരിഗണിക്കപ്പെടുന്നത്. 2022 വരെയുള്ള കണക്കനുസരിച്ച്‌ വിവിധ വിമാനാപകടങ്ങളില്‍ ജീവൻ നഷ്ടപ്പെട്ടത് 1775 പേർക്കാണ്. പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ എയർലൈനുകളിലൊന്നാണ് ഇറാൻ എയർ. എന്നാല്‍ സ്വന്തമായി 30 വിമാനങ്ങള്‍ മാത്രം.

2015ല്‍ ജോയിന്റ് കോംപ്രഹൻസീവ് പ്ലാൻ ഓഫ് ആക്ഷൻ എന്ന പേരില്‍ ഇറാനും യുഎൻ സുരക്ഷാ കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളും തമ്മില്‍ ഒരു ആണവ കരാർ ഒപ്പിട്ടിരുന്നു. സമ്ബുഷ്ടീകരിച്ച യുറാനിയത്തിന്‍റെ അളവ് വെട്ടികുറയ്ക്കാമെന്ന ഇറാന്‍റെ ഉറപ്പായിരുന്നു ഈ കരാറിന്‍റെ പ്രാണൻ. ഇറാന്‍റെ മേലുള്ള കടുത്ത ഉപരോധങ്ങളില്‍ പുതിയ കരാർ അയവ് കൊണ്ടുവന്നു. എന്നാല്‍ 2018ല്‍ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്ന് പിന്മാറി. ഇതോടെ പുത്തൻ വിമാനങ്ങള്‍ വാങ്ങാൻ പല കമ്ബനികളുമായി ഇറാൻ എയർലൈനുകള്‍ നടത്തിയ ചർച്ചകളും അവസാനിച്ചു. 1959ല്‍ അവതരിപ്പിച്ച ബെല്‍ ഹെലികോപ്റ്ററിലാണ് ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ചിരുന്നത്. ഇറാൻ വ്യോമയാന രംഗത്തിന്റെ അവസ്ഥ മനസിലാക്കാൻ മറ്റൊരു ഉദാഹരണത്തിന്റെ ആവശ്യം പോലുമില്ല.

ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇനിയും കണ്ടെത്താനായില്ല. അയല്‍രാജ്യമായ അസർബൈജാനില്‍ നിന്ന് മടങ്ങുമ്ബോള്‍ ഇന്നലെ പ്രാദേശിക സമയം വൈകീട്ട് അഞ്ചു മണിയോടെ ആണ് ഇറാൻ പ്രസിഡന്റിനേയും വിദേശകാര്യ മന്ത്രിയെയും കാണാതായത്. അസർബൈജാൻ – ഇറാൻ അതിർത്തിയിലെ കനത്ത മൂടല്‍മഞ്ഞിനും മഴക്കുമിടയില്‍ രക്ഷാപ്രവർത്തനം കൂടുതല്‍ ദുഷ്ക്കരമാവുകയാണ്. ദുഷ്കര രക്ഷാ ദൗത്യങ്ങളില്‍ പ്രത്യേക പരിശീലനം കിട്ടിയ സംഘത്തെ അടക്കം അയച്ച്‌ റഷ്യ ഇറാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. തുർക്കിയും സഹായ സന്നദ്ധത അറിയിച്ചു. ഇറാനില്‍ ഉടനീളം പ്രസിഡന്റിനായി പ്രാർത്ഥനകള്‍ നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!