കോവിഡ് കുറയുന്നില്ല; കാഞ്ഞങ്ങാട്ട് കൂടുതൽ നിയന്ത്രണങ്ങൾ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാപരിധിയിൽ കോവിഡ് സ്ഥിരീകരണനിരക്ക് കുറയാത്ത സാഹചര്യത്തിലും ഗ്രൂപ്പ് ബി കാറ്റഗറിയിൽ ഉൾപ്പെടുന്നതിനാലും രോഗവ്യാപനം കുറയ്ക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭാ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയർപേഴ്‌സൺ കെ.വി. സുജാതയുടെ അധ്യക്ഷതയിൽ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ രാഷ്ട്രീയപാർട്ടി നേതാക്കൾ, പോലീസ്, സെക്‌ടറൽ മജിസ്‌ട്രേറ്റുമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ സംബന്ധിച്ചു.

