ദീർഘദൂര ട്രൈനുകൾ റദ്ദാക്കി ; രാജധാനി, നേത്രാവതി ട്രെയിനുകളാണ് സെപ്തംബര്‍ പത്ത് വരെ റദ്ദാക്കിയത്
ന്യൂഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും ശ്ക്തമായ മഴയും, കോവിഡ് വ്യാപനവും കണക്കിലെടുത്ത് ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ടൈനുകളായ രാജധാനി, മുംബൈയില്‍നിന്നുള്ള നേത്രാവതി എന്നീ ട്രെയിനുകളുടെ സര്‍വീസ് സെപ്തംബര്‍ 10 വരെ നിര്‍ത്തിവെച്ചു. മഴകാരണം ആഗസ്റ്റ് 20 വരെ സര്‍വീസ് റദ്ദാക്കിയിരുന്നു. അത് മൂന്നാഴ്ചത്തേക്ക് നീട്ടാനാണ് തീരുമാനം.
ഡല്‍ഹിയില്‍നിന്നുള്ള മറ്റു രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകളായ മംഗളാ എക്‌സ്പ്രസ്, തുരന്തോ എന്നിവ കൊങ്കണ്‍പാത ഒഴിവാക്കിയാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. അത് ഇതുപോലെ തുടരും