കീഴൂർ തീരദേശ നിവാസികളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ തയ്യാറാവണം – ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി
മേൽപറമ്പ്: കോവിഡ്- 19 വ്യാപനംമൂലം രണ്ട് മരണങ്ങൾ നടക്കുകയും നിരവധി പേർ കോവിഡ്- 19 പോസിറ്റീവ് ആവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത പ്രദേശം അധികൃതർ ദിവസങ്ങളായി അടച്ചിട്ടതിനാൽ മത്സ്യത്തൊഴിലാളികളായ തദ്ദേശവാസികൾ ഉപജീവന മാർഗ്ഗമായ മത്സ്യ വിൽപ്പന തടയപ്പെട്ടതിനാലും പ്രദേശത്തെ കടകമ്പോളങ്ങൾ ഏറെ ദിവസങ്ങളായി അടഞ്ഞുകിടക്കുന്നതിനാലും ഭക്ഷ്യസാധനങ്ങളുടെ അടക്കം ദൗർലഭ്യത്താൽ ഏറെ ദുരിതത്തിലാണ്.
പ്രസ്തുത വിഷയത്തിൽ ഫിഷറീസ് വകുപ്പും, എം പി യും, എം.എൽ എ യും ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മറ്റ് തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളും ഇടപെട്ട് കീഴൂർ തീരദേശ വാസികൾക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.
സൈഫുദ്ദീൻ കെ. മാക്കോട്, ഗണേഷൻ അരമം ഗാനം, അനൂപ് കളനാട്, അബ്ബാസ് കൈനോത്ത്, അബ്ദുൽ റഹ്മാൻ കല്ലട്ര, ഫസൽ റഹ്മാൻ എഫ്ആർ താജുദ്ദീൻ പടിഞ്ഞാർ, ജലീൽ മേൽപറമ്പ, ശെരീഫ് ചെമ്പിരിക്ക, ഫൈസൽ ചാത്തങ്കൈ, ഹംസ വളപ്പിൽ, എന്നിവർ സംസാരിച്ചു