KSDLIVENEWS

Real news for everyone

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണം; തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന് വ്യോമയാന മന്ത്രാലയം കേരളത്തിന് ഉറപ്പ് നല്‍കിയതാണെന്നഉം ആ ഉറപ്പ് ലംഘിക്കപ്പെട്ടെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ അതു പോലും പരിഗണിക്കാതെയാണ് കേന്ദ്രം തീരമുാനമെടുത്തതെന്നും കത്തില്‍ പറയുന്നു.

ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറിയത്. ജയ്പൂരും ഗോഹട്ടിയുമാണ് സ്വകാര്യവത്കരിച്ച മറ്റു വിമാനത്താവളങ്ങള്‍.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിനാണ നല്‍കിയിരിക്കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഇന്ന് സുപ്രധാന തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!