KSDLIVENEWS

Real news for everyone

ടാറ്റയുടെ കോവിഡ് ആശുപത്രി കാസർഗോഡ് ചട്ടഞ്ചാലിൽ നിർമ്മാണം പൂർത്തിയായി

SHARE THIS ON

കാസർകോട് : തെക്കിൽ വില്ലേജിലെ ചട്ടഞ്ചാലിൽ ടാറ്റയുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ആശുപത്രിയുടെ നിർമാണം പൂർത്തിയായതായി . ആശുപത്രി സമുച്ചയം സർക്കാരിന് കൈമാറാനാകുംവിധം തയ്യാറായതായി ടാറ്റാ ഗ്രൂപ്പ് കൊച്ചി മേഖലാ ഭരണവിഭാഗം മേധാവി പി എൽ ആന്റണി പറഞ്ഞു . ഇക്കാര്യം കലക്ടറെ അറിയിച്ചിട്ടുണ്ട് . ഇനി റോഡ് , വൈദ്യുതി തുടങ്ങിയ ചില അനുബന്ധ സൗകര്യങ്ങളുടെ പണി പൂർത്തിയാക്കാനുണ്ട് . ഇത് സംസ്ഥാന സർക്കാരാണ് ചെയ്യേണ്ടത് . കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി സംസ്ഥാനത്ത് നിർമിക്കുന്ന ആദ്യ ആശുപത്രിയാണിത് . പ്രീഫാബ് മാതൃകയിൽ 540 കിടക്കകളുള്ള ആശുപത്രിയാണിത് . ഉരുക്കിൽ നിർമിച്ച 128 കണ്ടെയ്നർ യൂണിറ്റുകളാണ് ആശുപത്രിയായി മാറിയത് . മൂന്ന് മേഖലയായാണ് ഇവ സ്ഥാപിച്ചത് . കണ്ടെയ്നറുകളുടെ മുൻവശത്തുകൂടി രോഗികൾക്കും ജീവനക്കാർക്കും നടന്നുപോകാനുള്ള വഴിയും പിറകിൽ പൂന്തോട്ടവുമുണ്ട് . ആശുപത്രി വളപ്പിൽ കണ്ടയ്നറുകൾക്കരികിലേക്ക് ടാർചെയ്ത റോഡാണുള്ളത് . ആദ്യ മേഖലയിലെ 58 കണ്ടെയ്നർ യൂണിറ്റ് ക്വാറന്റൻ ആവശ്യത്തിനാണ് . രണ്ടാമത്തെ മേഖലയിലാണ് വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെയുള്ളത് . 12 കണ്ടയ്നറിലായി 36 രോഗികൾക്കുള്ള വെന്റിലേറ്റർ സൗകര്യമുണ്ട് . അവശേഷിക്കുന്നവ ഐസൊലേഷൻ വാർഡായി ഉപയോഗിക്കും . 26 യൂണിറ്റുള്ള മൂന്നാമത്തെ മേഖല മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാം . മൂന്ന് മേഖലയിലും ഡോക്ടർമാരുടെ മുറി , നേഴ്സുമാരുടെ മുറി , വസ്ത്രം മാറാനുള്ള സൗകര്യം എന്നിവയുണ്ട് . ഡോക്ടർമാർ , നേഴ്സുമാർ , ലാബ് ടെക്നീഷ്യൻ , ശുചീകരണ തൊഴിലാളികൾ തുടങ്ങി ഇവിടേക്ക് ആവശ്യമുള്ള ജീവനക്കാരെ സർക്കാർ നിയമിക്കും . 60 കോടി രൂപ ചെലവിൽ 51,200 ചതുരശ്ര അടി വിസ്തീർണത്തിലാണ് ആശുപത്രി . തെക്കിൽ അമ്പട്ട വളവിൽനിന്ന് 12 മീറ്റർ വീതിയിൽ റോഡും പണിതിട്ടുണ്ട് . VO രണ്ടാംവാരം ആരംഭിച്ച പ്രവൃത്തി ജൂലൈ അവസാനം പൂർത്തിയാക്കി കൈമാറാമെന്ന പ്രതീക്ഷയിലായിരുന്നു ടാറ്റാ ഗ്രൂപ്പ് . അതിനിടെ പ്രതീക്ഷയിലായിരുന്നു ടാറ്റാ ഗ്രൂപ്പ് . അതിനിടെ നിർമാണ തൊഴിലാളികളിൽ ചിലർക്ക് കോവിഡ് ബാധിച്ചതാണ് കുറച്ച് വൈകാനിടയാക്കിയത് . കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ മിഷൻ ഉദ്യോഗസ്ഥരും കുടുംബശ്രീ ചെമ്മനാട് സിഡ്എസ് അംഗങ്ങളും ചേർന്ന് പുതിയ ആശുപത്രി കെട്ടിടങ്ങളും പരിസരവും ശുചീകരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!