ചൗക്കി കുന്നിൽ പ്രദേശത്ത് നായ ശല്യം രൂക്ഷം; പ്രദേശത്തെ മുഹമ്മദ് ഹാഷിഫിന്റെ വീട്ടിലെ കൂട്ടിലുണ്ടായിരുന്ന ഏഴോളം ആടുകളെ നായ കൊന്നു കളഞ്ഞു.

മൊഗ്രാൽ പുത്തൂർ: ചൗക്കി കുന്നിൽ ഉൾപ്പെടുന്ന പ്രദേശത്ത് നായ ശല്യം രൂക്ഷം. ചൗക്കി കുന്നിൽ പ്രദേശത്തെ മുഹമ്മദ് ഹാഷിഫിന്റെ വീട്ടിലെ കൂട്ടിലുണ്ടായിരുന്ന ഏഴ് ആടുകളെയാണ് നായ നിഷ്ക്കരുണം കടിച്ചു കൊന്നു കളഞ്ഞത്. മൊത്തം ഒരു ലക്ഷത്തോളം രൂപ വില വരുന്ന ആടുകളെയാണ് നഷ്ടമായത്. ചെറുപ്പം മുതലേ മൃഗ സ്നേഹിയായ ഹാഷിഫിന്റെ. ജംനാ പ്യാരി. ജംനാപ്യാരി മലബാരി. മലബാരി ആട്. നാടൻ എന്നിങ്ങനെയുള്ള ആടുകളെ യാണ് കൊന്നൊടുക്കിയത്. ബന്ധപ്പെട്ടവർ നടപടി എടുക്കണമെന്നും ഉടമക്ക് നഷ്ട പരിഹാരം നൽകണമെന്നും നാട്ടുകാർ ആശ്യപ്പെടുന്നു.