രാജ്യത്ത് കോവിഡ് ബാധിതർ 28 ലക്ഷം കടന്നു
ആരോഗ്യമന്ത്രാലയം പറഞ്ഞു.
20.96 ലക്ഷം ജനങ്ങള്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് റിക്കവറി റേറ്റ് 73.90 ശതമാനാണെന്നും ആരോഗ്യമന്ത്രായം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 977 പേര്‍ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 53,866 ആയി. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷട്ര(6,28,642), ആന്ധ്രാപ്രദേശ്(3,16,003) കര്‍ണമാടക(2,49,590), തമിഴ്‌നാട്(3,55,449), ഉത്തര്‍പ്രദേശ്(1,67,510) എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും സര്‍ക്കാര്‍ പറഞ്ഞു. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് 7.87 ലക്ഷം ആളുകള്‍ മരിച്ചു. 2.23 കോടി ജനങ്ങളെ ഇതുവരെ കൊവിഡ് ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.