ലോക്ക് ഡൗൺ പിൻവലിച്ചതോടെ കർണാടകം മണ്ണ് നീക്കി , പിന്നാലെ കേരളം ബാരിക്കേഡ് കെട്ടി
കാസര്‍കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചതിന്റെ ഭാഗമായി കര്‍ണാടക മണ്ണ് നീക്കി തുറന്നുകൊടുത്ത അതിര്‍ത്തി റോഡുകള്‍ കേരളം ബാരിക്കേഡ് കെട്ടി അടച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് മണ്ണിട്ടു മൂടിയ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ കൊട്ട്യാടി, ഗാളിമുഖം എന്നിവിടങ്ങളില്‍ അഞ്ചര മാസത്തോളം നീണ്ടു നിന്ന ലോക്ക് ഡൗണിനു ശേഷം രണ്ട് ദിവസം മുമ്പാണ് കര്‍ണാടക സര്‍ക്കാര്‍ ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റി റോഡുകൾ തുറന്നത്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ മണ്ണ് നീക്കിയതിനു പിന്നാലെ കേരളം ബാരിക്കേഡ് കെട്ടി റോഡ് പൂര്‍ണമായും അടച്ചിടുകയായിരുന്നു. നേരത്തെ കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ടടച്ചതോടെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ കാസര്‍ക്കോട്ടേക്കും മറ്റും എത്താനാവാതെ പ്രയാസത്തിലായിരുന്നു. റോഡില്‍ മണ്ണിട്ട് ഗതാഗതം പൂര്‍ണമായി തടഞ്ഞതിനെതിരെ ഏറെ പ്രതിഷേധവും ഉയര്‍ന്നു. ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ അതതു പ്രദേശത്തെ അതിര്‍ത്തികള്‍ തുറക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് മടിക്കേരി റൂട്ടില്‍ മാര്‍ക്കൂട്ടം,ഗോളിമുഖം,കൊട്ട്യാടി, പാണാജെ, അഡ്യനടുക്ക എന്നിവിടങ്ങളില്‍ റോഡില്‍ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്തത്.