തെരുവ് നായ്ക്കൾ ആടിനെ കൊന്നൊടുക്കിയ സംഭവം അത്യന്തം ഗൗരവകരം;
പഞ്ചായത്ത് ബോർഡ് അടിയന്തര സഹായം ഉടമക്ക് നൽകണം, നാഷണൽ യൂത്ത് ലീഗ്

മൊഗ്രാൽപുത്തൂർ: ചൗക്കി കുന്നിലിൽ മുഹമ്മദ് ആഷിഫിൻ്റെ വീട്ടിൽ കൂട്ടിലുണ്ടായിരുന്ന എഴോളം ആടുകളെ തെരുവുനായ്ക്കൾ കൊന്നൊടുക്കിയത് വേദനാ ജനകമായ കാര്യമാണ് മാസങ്ങളോളമായി ചൗക്കി കുന്നിലിലടക്കം പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കൾ അക്രമാസക്തമായി കറങ്ങുകയാണ്. നാഷണൽ യൂത്ത്ലീഗും വിവിധ സാംസ്കാരിക സംഘടനകളും ഇത് പഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന രീതിയിലായിരുന്നു പഞ്ചായത്ത് ബോർഡിൻ്റെ ഭാഗത്ത്നിന്നുണ്ടായത്.
ആടുകളെ പോറ്റി വളർത്തി വിറ്റ് ഉപജീവന മാർഗ്ഗം കഴിഞ്ഞിരുന്ന കുടുംബം ഏഴോളം ആടുകളെ തെരുവ് നായ്ക്കൾ കൊന്നൊടുക്കിയത് മൂലം
ഇപ്പോൾവലിയ പ്രതിസന്ധിയിലായിരിക്കുകയാണ്
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ ഈ പ്രദേശത്ത് പൊതുജനങ്ങൾക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലായിരിക്കുകയാണ്
പഞ്ചായത്ത് ബോർഡ് അടിയന്തിരമായി ഇടപെട്ട് കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും
തെരുവ് നായ്ക്കളെ ഉൻമൂലനം ചെയ്യുന്നതിന് വേണ്ടിയുള്ള നടപടികൾ കൈകൊള്ളണമെന്നും നാഷണൽ യൂത്ത് ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാദിക്ക് കടപ്പുറവും ജനറൽ സെക്രട്ടറി നൗഷാദ് ബളളീറും
പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി