രാജ്യത്തേക്ക് തിരിച്ച് വരുന്ന യാത്രക്കാർക്കുള്ള ഹോം ക്വാറന്റൈൻ ബഹ്‌റിൻ ഒഴിവാക്കി
ബഹ്‌റിൻ: രാജ്യത്ത് നിലവിലുള്ള കോവിഡ് 19 ടെസ്റ്റുകൾ പൂർത്തിയാക്കിയാൽ രാജ്യത്ത് എത്തിയ ശേഷം ജീവനക്കാരും പൗരന്മാരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഹോം ക്വാറന്റൈനിൽ പോകേണ്ടതില്ലെന്ന് ബഹ്‌റിൻ തീരുമാനിച്ചു.
ടെസ്റ്റുകളുടെ ചിലവ് യാത്രക്കാർ വഹിക്കണം.
കോവിഡ് 19 സി പി ആർ ടെസ്റ്റ് രാജ്യത്ത് എത്തിച്ചേരുമ്പോഴും പത്തുദിവസം രാജ്യത്ത് താമസിച്ച ശേഷവും നടത്തുമെന്നും ബഹ്‌റൈൻ മെഡിക്കൽ സംഘം അറിയിച്ചു. സന്ദർശകർ അവരുടെ ഫലങ്ങൾ ലഭിക്കുന്നത് വരെ ഹോം ക്വാറൻറൈനിന് കീഴിൽ പോകേണ്ടതുമാണെന്ന് ടൈംസ് ഓഫ് ഒമാൻ അറിയിച്ചു