ദുഖകരമായ വാർത്ത
സമൂഹത്തിൽ ഒറ്റപ്പെട്ടു; കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ഭാര്യയും മക്കളും ജീവനൊടുക്കി

ഹൈദരാബാദ് | കൊറോണവൈറസ് ബാധിച്ച് മരിച്ചയാളുടെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ രാജമുദ്രിയിൽ ഇന്നലെയാണ് സംഭവം. നാല് ദിവസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ച 52 കാരനായ നരസയ്യയുടെ ഭാര്യ പാരിമി സ്‌നൂനിത(50), മകൻ നരസയ്യ ഫാനികുമാർ(25), മകൾ ലക്ഷ്മി അപർണ(23) എന്നിവരാണ് ഗോദാവരി നദിയിലേക്ക് ചാടി ജീവിതം അവസാനിപ്പിച്ചത്.
ഗൃഹനാഥന്റെ മരണം കുടുംബത്തെ വിഷാദത്തിലാക്കുകയും ബന്ധുക്കളും സുഹൃത്തുക്കളും അകന്നുനിൽക്കുകയും ചെയ്തതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. പാലത്തിൽ നിർത്തിയിട്ട ഇവരുടെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.