KSDLIVENEWS

Real news for everyone

കുറഞ്ഞ വിലയിൽ ഇറച്ചികോഴികളും മദ്യവും ഒപ്പം പാൻ ഉൽപന്നങ്ങളും; അഡ്യനടുക്കയിൽ നിന്ന് കടത്താനെളുപ്പം

SHARE THIS ON

പെർള ∙ ജില്ലയിലെ എൻമകജെ പഞ്ചായത്തിലെ കർണാടക അതിർത്തിയിലെ അഡ്യനടുക്കയിൽ നിരോധിത പാൻ ഉൽപന്നങ്ങളും കുറഞ്ഞ വിലയിൽ ഇറച്ചികോഴികളും മദ്യവും സുലഭം. പഞ്ചായത്തിലെ പിഎച്ച്സിയിൽ കുത്തിവയ്പിനു തിരക്കുണ്ടെങ്കിൽ ഇവിടെത്തെ പിഎച്ച്സിയിൽ കുത്തിവയ്പും നടത്താം.എൻമകജെ പഞ്ചായത്തിൽ നിന്ന് 10 കിലോ മീറ്റർ അകലെയാണു കർണാടകയിലെ അഡ്യനടുക്ക ടൗൺ. കേരളത്തിലെ നിരോധിത പാൻ ഉൽപന്നങ്ങൾ ഇവിടെ സുലഭമാണ്. ഇതു ജില്ലയിലെ വിവിധ ഭാഗത്തെത്തിയാൽ 4 ഇരട്ടിയോളം വില കൂട്ടിയാണു വിൽപന. ജില്ലയിലെ പെട്ടിക്കടകളിലും മറ്റുക്കടകളിലും ഇതു ലഭ്യമാണ്. ഫോണിൽ ആവശ്യപ്പെട്ടാൽ ഹോം ഡെലിവറി വരെ; ഓണം ഓഫറുകളുമായി വ്യാജമദ്യ ‘വിപണി’ ചെർക്കള കല്ലടുക്ക അന്തർ സംസ്ഥാനപാതയിലാണ് അഡ്യനടുക്ക. ഇവിടെ എത്തുന്നതിന് ഇടവഴികളുമുണ്ട്. ഇരുചക്രവാഹനങ്ങളിലും മറ്റു വാഹനങ്ങളിലും ഇത് ഇവിടെ നിന്നു കടത്താനെളുപ്പമാണ്. ഇതോടൊപ്പം കർണാടക നിർമിത മദ്യവും കടത്തുന്നവരുമുണ്ട്. ഇതിനും വിലക്കുറവാണ്.ഇറച്ചികോഴികൾക്ക് ഇവിടെ കിലോയ്ക്ക് 25 രൂപയോളം കുറവുണ്ട്. കോഴികളെ കൊണ്ടുപോകുമ്പോൾ പരിശോധനയ്ക്കു സാധ്യതയുള്ളതിനാൽ  ഇറച്ചിയാക്കിയാണു പലരും കൊണ്ടുപോകുന്നത്.എൻമകജെയിൽ 1 ലീറ്റർ പാലിന് 48 രൂപയാണു വില. ഇവിടെ 40 രൂപയ്ക്കു പാൽ ലഭിക്കും. അതിർത്തി പഞ്ചായത്തിലേയും സമീപ പഞ്ചായത്തിലേയും ഒട്ടേറെ പേർ അഡ്യനടുക്കയിലെ പിഎച്ച്സിയിലെത്തി കുത്തിവയ്പും നടത്തിയിട്ടുണ്ട്. കുത്തിവയ്പിനു ആധാർ കാർഡ് മതി.  ജില്ലയിൽ കുത്തിവയ്പ്പിനു കടുത്ത നിയന്ത്രണമുള്ള സമയത്ത് ഇവിടെയെത്തിയാണു പലരും കുത്തിവയ്പ് നടത്തിയത്. കാസർകോട് നിന്ന് 40 കിലോമീറ്ററും ബദിയടുക്കയിൽ നിന്ന് 20 കിലോമീറ്ററും ദൂരമാണ് അഡ്യനടുക്കയിലേക്ക്. എൻമകജെയിലെത്തിയാൽ സീതാംഗോളി പെർള റോഡിലൂടെ പെർമുദെ വഴി ഉപ്പള, മഞ്ചേശ്വരം, സീതാംഗോളി വഴി‍ വിദ്യാനഗർ, കാസർകോട്, ചെർക്കള കല്ലടുക്ക അന്തർ സംസ്ഥാന പാതയിലൂടെ ബദിയടുക്ക, ചെർക്കള, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലേക്ക് പോകാനാവും. കടത്തുകാരുടെ ഇഷ്ടപ്പെട്ട റൂട്ടും ഇതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!