അലീ പാദാറിന് ബ്രദർസ് കല്ലങ്കൈയുടെ സ്നേഹാദരവ്.

ഭിന്നശേഷിക്കാരുടെ T20 മത്സരത്തിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങുന്ന അലീ പാദാറിന് ബ്രദർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് കമ്മിറ്റി സ്നേഹാദരവ് നൽകി.
വൈകുന്നേരം സാൽവാ ആഡിറ്റോറിയത്തിന് സമീപം നടന്ന ചടങ്ങിലാണ് അലീ പാദാറിനെ ആദരിച്ചത്.
ബ്രദർസ് കല്ലങ്കൈ പ്രസിഡന്റ് അൻവർ കല്ലങ്കൈ, സെക്രട്ടറി ഷാസുലി,സിറാജ് പോസ്റ്റ്,മൊയ്തീൻ കുഞ്ഞി പടിഞ്ഞാർ, അബ്ദുല്ല,ശുക്കൂർ, ഷാഫി പടിഞ്ഞാർ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

