KSDLIVENEWS

Real news for everyone

അടുത്ത ആഴ്ചമുതല്‍ എല്ലാ ജില്ലകളിലും പ്രത്യേക ഭക്ഷ്യസുരക്ഷാപരിശോധനകള്‍

SHARE THIS ON

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനകള്‍ ശക്തമാക്കും. അടുത്ത ആഴ്ചമുതല്‍ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചാകും പരിശോധനകള്‍. രാത്രികാല പരിശോധനയുമുണ്ടാകും. തട്ടുകടകള്‍ കേന്ദ്രീകരിച്ചും കര്‍ശനപരിശോധനകള്‍ നടത്താന്‍ മന്ത്രി വീണാജോര്‍ജ് നിര്‍ദേശം നല്‍കി.

ഭക്ഷ്യ എണ്ണകള്‍, നെയ്, ശര്‍ക്കര, പാല്‍, പാലുത്പന്നങ്ങള്‍, പായസമിശ്രിതം, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, വിവിധതരം ചിപ്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലായിരിക്കും ജില്ല തിരിച്ചുള്ള സ്‌ക്വാഡ് രൂപവത്കരിക്കുക. ജില്ലാതലത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍മാരും മേഖലാതലത്തില്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാരും പരിശോധനകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തും.

വെളിച്ചെണ്ണയിലെ തട്ടിപ്പു തടയാന്‍ ഒരുമാസത്തിനിടെ 1014 പരിശോധനകള്‍ നടത്തിയതായും മന്ത്രി വീണാജോര്‍ജ് അറിയിച്ചു. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000-ത്തോളം ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്പിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേരസൂര്യ, കേരഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മാതാക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചു. 331 സ്ഥാപനങ്ങള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തു. 1613 സ്ഥാപനങ്ങളില്‍നിന്ന് 63 ലക്ഷം രൂപയുടെ പിഴയീടാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!