KSDLIVENEWS

Real news for everyone

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായക സ്ഥാനവും ഒഴിയുന്നതായി വിരാട് കോലി

SHARE THIS ON

ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോലി. ഐപിഎൽ പതിനാലാം സീസൺ കഴിയുന്നതോടെ സ്ഥാനമൊഴിയുമെന്നാണ് വിരാട് കോലി അറിയിച്ചത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു ഇന്ത്യൻ നായകന്റെ പ്രഖ്യാപനം. നേരത്തെ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നും കോലി പ്രഖ്യാപിച്ചിരുന്നു.

ആർസിബിയുടെ ക്യാപ്റ്റനെന്ന നിലയിൽ ഇത് തന്റെ അവസാന ഐപിഎൽ ആയിരിക്കുമെന്നും എന്നാൽ തന്റെ അവസാന ഐപിഎൽ മത്സരം കളിക്കുന്നതുവരെ താൻ ഒരു ആർസിബി കളിക്കാരനായി തന്നെ തുടരുമെന്നും വിരാട് കോലി ആരാധകർക്ക് ഉറപ്പ് നൽകി. ‘എന്നിൽ വിശ്വസിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാ ആർസിബി ആരാധകർക്കും ഞാൻ നന്ദി പറയുന്നു,’ കോലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!