KSDLIVENEWS

Real news for everyone

കൊച്ചി പറവൂരിൽ പെൺകുട്ടിക്ക് നേരെ പിതാവിന്റെ സുഹൃത്തിന്റെ ലൈംഗികാതിക്രമം: കണ്ടുനിന്ന നാട്ടുകാർ എടുത്തിട്ട് തല്ലി

SHARE THIS ON

കൊച്ചി: പറവൂരിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. സുഹൃത്തിന്റെ മകളോട് പറവൂരിലെ ഹോട്ടലിൽ വെച്ചായിരുന്നു അഖിൽ എന്നയാൾ ലൈംഗികാതിക്രമം കാട്ടിയത്.

പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുന്നത് കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അഖിലിനെതിരേ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

പറവൂരിലെ ഒരു ഹോട്ടലിൽ പെൺകുട്ടിയും സഹോദരനും പിതാവും പിതാവിന്റെ സുഹൃത്തുമായാണ് ഭക്ഷണം കഴിക്കാനെത്തിയത്. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പുറത്തേക്കിറങ്ങി. ഈ സമയത്ത് പ്രതിയായ അഖിൽ സുഹൃത്തിന്റെ മകളോട് അതിക്രമം കാണിക്കുകയായിരുന്നു. ഇത് കണ്ട് നിന്ന ഹോട്ടൽ ജീവനക്കാർ ഇടപെട്ടതോടെ നാട്ടുകാരടക്കം ഇടപെടുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന പ്രതി അഖിൽ വളരെ മോശമായി പെൺകുട്ടിയോട് പെരുമാറിയതോടെയാണ് നാട്ടുകാർ ഇടപെട്ടത്. പെൺകുട്ടിയും പരാതി പറഞ്ഞതോടെ നാട്ടുകാർ അഖിലിനെ കൈയേറ്റം ചെയ്തതിന് ശേഷമാണ് പോലീസിൽ ഏൽപ്പിച്ചത്. പറവൂർ പോലീസ് പ്രതി അഖിലിനെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!