KSDLIVENEWS

Real news for everyone

ഉള്ളി കണ്ടാൽ ഇനി കരയും ; കുതിച്ചുയർന്ന് ഉള്ളി വില

SHARE THIS ON

കൊച്ചി: അയല്‍സംസ്ഥാനങ്ങള്‍ മഴക്കെടുതിയുടെ പിടിയില്‍ അകപ്പെട്ടതോടെ സംസ്ഥാനത്ത്​ വില കുതിച്ചുയര്‍ന്ന്​ ഉള്ളിയും സവാളയും. ഉള്ളിവില പല മേഖലയിലും തിങ്കളാഴ്​ച കിലോ 100 രൂപ കടന്നു. 80 രൂപക്കാണ്​ ഒരു കിലോ സവാള വിറ്റത്​. കാരറ്റ്​ വിലയിലും വന്‍ വര്‍ധനയാണ്​. ആഗസ്​റ്റില്‍ 100 രൂപക്ക്​ നാലുകിലോ സവാള കിട്ടിയിരുന്ന സ്ഥിതിയില്‍നിന്നാണ്​ വിലയുടെ കുതിപ്പ്​. ഉള്ളി വില കഴിഞ്ഞ മാസം കിലോ 55-65 രൂപയായിരുന്നു പലയിടത്തും. മഹാരാഷ്​ട്ര, കര്‍ണാടക, തമിഴ്​നാട്​ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്​ച കനത്ത മഴ പെയ്​തത്​ കേരളത്തിലേക്ക്​ ഉള്ളി, സവാള വരവിനെ ബാധിച്ചതായി എറണാകുളം പച്ചക്കറി മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറഞ്ഞു. ബംഗളൂരു സവാള തീരെ വരുന്നില്ല. അവിടെ കൃഷി തുടക്കത്തില്‍തന്നെ നശിച്ചു. മഹാരാഷ്​ട്രയില്‍നിന്നാണ്​ കുറച്ചെങ്കിലും എത്തുന്നത്​. ഉത്തരേന്ത്യയില്‍ നവരാത്രി ആഘോഷ നാളുകളായതോടെ അവിടെ ആവശ്യകത വര്‍ധിച്ചതും കേരളത്തിലേക്കുള്ള ലോഡുകളെ ബാധിച്ചു. തമിഴ്​നാട്​ ഒട്ടന്‍ഛത്രം, കോയമ്ബത്തൂര്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ്​ പ്രധാനമായും ഉള്ളിയുടെ വരവ്​.
എറണാകുളം മാര്‍ക്കറ്റില്‍ ദിനംപ്രതി 60 മുതല്‍ 100 ചാക്ക്​ ഉള്ളിയേ​ വരുന്നുള്ളൂ​. വില കൂടുന്നതോടെ ആളുകള്‍ ഉപയോഗം കുറച്ചുതുടങ്ങി. ആലുവ, കല്‍പറ്റ, പാലക്കാട്​, തലശ്ശേരി വിപണികളിലാണ്​ തിങ്കളാഴ്​ച ഉള്ളിവില 100 കടന്നത്​. ആലുവ, തിരുവനന്തപുരം ചാല, കൊല്ലം, ആലപ്പുഴ മാര്‍ക്കറ്റുകളില്‍ സവാള തിങ്കളാഴ്​ച വിറ്റത്​ 80 രൂപക്ക്​​.
പെരുമ്ബാവൂരിലും കൊല്ലത്തും കാരറ്റ്​ കിലോ 115 രൂപക്കും​ വിറ്റു​. ശരാശരി 100 രൂപയാണ്​ സംസ്ഥാനത്ത്​ മിക്കയിടത്തും കാരറ്റ്​ വില. എം. ഷിയാസ്​

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!