കഞ്ഞി തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

ആലുവ: കഞ്ഞി തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. 42കാരിയായ ജയലക്ഷ്മിയാണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി മകള്‍ക്കൊപ്പം കഞ്ഞി കുടിക്കുന്നതിനിടെയാണ് സംഭവം. ഉടന്‍തന്നെ ആലുവ ആരോഗ്യാലയം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോവിഡ് ടെസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയതിനു ശേഷം സംസ്കാരം നടത്തി. തുരുത്തിശേരി മാടശേരി പരേതനായ പരമേശ്വരക്കുറുപ്പിന്റെ മകളാണ് ജയലക്ഷ്മി. മാതാവ് ഓമന, മകള്‍ ലക്ഷ്മിപ്രിയ.

