തലസ്ഥാനെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസിത്തിന് ‘ എന്റെ കൂട് ‘ വീണ്ടും തുറക്കുന്നു , ഇതുവരെ തണലൊരുക്കിയത് 7000 പേർക്ക്

തിരുവനന്തപുരം: നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് കൊണ്ടുവന്ന പദ്ധതിയായ എന്റെ കൂട് പദ്ധതി ഇതുവരെ തുണയൊരുക്കിയത് സ്ത്രീകളും കുട്ടികളുമടക്കം ഏഴായിരത്തോളം പേര്‍ക്ക്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ എന്റെ കൂട് താല്‍ക്കാലികമായി അടച്ചിരുന്നു. അവ വീണ്ടും തുറക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
നേരത്തെ മറ്റ് ജില്ലകളില്‍ നിന്ന് രാത്രി വൈകി ബസിലും ട്രെയിനിലുമായി തലസ്ഥാന നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും റെയില്‍വേ സ്റ്റേഷനിലെ റിട്ടയറിംഗ് റൂമുകളും പ്ളാറ്റ്ഫോമുകളായിരുന്നു ഏക അഭയം. തുടര്‍ന്നാണ് എന്റെ കൂട് എന്ന ആശയം സാമൂഹ്യനീതി വകുപ്പ് കൊണ്ടുവന്നത്.
പൊലീസിന്റെ സുരക്ഷയും ലഭിക്കുമെന്നതിനാല്‍ സ്ത്രീകള്‍ക്ക് അവിടം സുരക്ഷിത കേന്ദ്രമായിരുന്നു.
പ്രവേശനം ഇങ്ങനെ
തമ്ബാനൂര്‍ ബസ് ടെര്‍മിനലിന്റെ എട്ടാം നിലയിലാണ് ‘എന്റെ കൂട്” പ്രവര്‍ത്തിക്കുന്നത്. നഗരത്തിലെത്തുന്ന നിര്‍ദ്ധനരായ സ്ത്രീകള്‍ക്കും 12 വയസ് വരെയുള്ള കുട്ടികള്‍ക്കും ഇവിടെ പ്രവേശനം ലഭിക്കും. വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഏഴു വരെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി സുരക്ഷിത വിശ്രമ സൗകര്യം ഉറപ്പു വരുത്തുന്ന രീതിയിലാണ് ക്രമീകരണം. തുടര്‍ച്ചയായി മൂന്നു ദിവസം വരെ ഈ സൗകര്യം വിനിയോഗിക്കാം. ഒരേസമയം 50 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ശീതീകരിച്ച മുറികളും അടുക്കളയും ടോയ്ലറ്റുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 24 മണിക്കൂറും സുരക്ഷയുള്ള ഇവിടെ ഭക്ഷണവും താമസവും സൗജന്യമാണ്. ജില്ലാ ഭരണകൂടം, പൊലീസ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാ സാമൂഹികനീതി ഓഫീസറുടെ മേല്‍നോട്ടത്തിലാണ് പദ്ധതി. രണ്ട് വാച്ച്‌മാന്‍മാര്‍, മാനേജര്‍, രണ്ടു മിസ്ട്രസുമാര്‍ എന്നിങ്ങനെ ആറുപേരാണ് മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി ഉള്ളത്.
തിരുവനന്തപുരം കൂടാതെ കോഴിക്കോട്ടും ‘എന്റെ കൂട്” പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ 3000 പേര്‍ ഇതുവരെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ‘എന്റെ കൂട്” പദ്ധതി മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന കാര്യം ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് ആലോചിച്ചു വരികയാണ്.

