KSDLIVENEWS

Real news for everyone

ആശ്വാസം ; രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 84 ലക്ഷം കടന്നു ;
24 മണിക്കൂറിനിടെ 45,882 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഇതോടെ മൊത്തം കോവിഡ് ബധിതർ 90,04,366 ആയി ; 584 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും 40000ലധികം കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 45,882 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. ഇതുവരെ 90,04,366 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇന ്നലെ 584 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,32,162 ആയി ഉയര്‍ന്നു. നിലവില്‍ 4,43,794 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 491 പേരുടെ വര്‍ധനയാണ് ഉണ്ടായത്. രോഗമുക്തരുടെ എണ്ണം 84 ലക്ഷം കടന്നു.84,28,410 പേരാണ് രോഗമുക്തി നേടിയത് .ഇന്നലെ മാത്രം 44,807 പേരാണ് രോഗമുക്തി നേടിയതെന്ന് ആരോഗ്യമന്ത്രാല കണക്കുകള്‍ വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!