KSDLIVENEWS

Real news for everyone

യുഎഇയിൽ 1269 പേർക്ക്കൂടി കോവിഡ്; 840 പേർക്ക് മുക്തി,

SHARE THIS ON

അബുദാബി • യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1269 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായും 840 പേർ മുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു . മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു . രാജ്യത്തെ ആകെ രോഗികളുടെ എണ്ണം : 1,56,523 . രോഗം ഭേദമായി ആശുപത്രി വിട്ടവർ ആകെ : 1,47,309 . ചികിത്സയിൽ ഉള്ളത് 8,667 പേർ . മധ്യപൂർവദേശത്ത് 36 ലക്ഷം രോഗികൾ ( മധ്യപൂർവദേശത്ത് 36 ലക്ഷം പേർക്ക് ഇതിനകം കോവിഡ് ബാധിച്ചതായും 76,000 ത്തിലേറെ പേർ മരിച്ചതായും റിപ്പോർട്ട് . ഇതിൽ പുതുതായി രോഗം സ്ഥിരീകരിച്ച 60 % പേരും ഇറാൻ , ജോർദാൻ , മൊറോക്കോ എന്നിവിടങ്ങളിൽ നിന്നാണ് . പാക്കിസ്ഥാൻ , ലബനൻ എന്നിവിടങ്ങളിലും ഉയർന്ന തോതിൽ രോഗികളുണ്ട് . ജോർദാൻ , ട്യൂണീസിയ , ലബനൻ എന്നിവിടങ്ങളിലാണ് ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് . അതേസമയം , പുതുതായി 1,29,558 പേർക്ക് കൂടി രോഗ പരിശോധന നടത്തിയതോടെ യുഎഇയിൽ കോവിഡ് പരിശോധന 15.4 ദശലക്ഷം കവിഞ്ഞതായി അധികൃതർ പറഞ്ഞു . രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ ( മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി . നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ , Consumerrights.ae mumioong സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!