KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില; ബീഫ് വില കുറഞ്ഞു

SHARE THIS ON

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില. സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിധത്തിലാണ് പച്ചക്കറികളുടെ വില ഉയര്‍നനു കൊണ്ടിരിക്കു്‌നത്. പ്രളയവും വിള നശിച്ചതുമെല്ലാമാണ് വിലക്കയറ്റത്തിന് കാരണം. ദിനം പ്രതി വില കുത്തനെ ഉയരുകയാണ്. കഴിഞ്ഞയാഴ്ച്ച കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 80 രൂപയാണ് വില. മുരിങ്ങയ്ക്കയുടെ വില 30 ല്‍ നിന്ന് 120 ആയി. ചെറിയ ഉള്ളിയുടെ വില 28 നിന്ന് 55 ലേക്കുയര്‍ന്നു.വലിയഉളഅളിയുടെ വിലയും 60 നു മകളിലാണ്. പച്ചക്കറിക്ക് പുറമെ പലവ്യജ്ഞനങ്ങളുടെയും വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!