കോട്ടയത്ത് 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു; ദുരന്തം സഹപാഠിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍

കോട്ടയം: കോട്ടയത്ത് രണ്ട് നഴ്സിങ് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. പാദുവ പന്നഗംതോട്ടില്‍ കുളിക്കാനിറങ്ങിയ നഴ്സിങ് വിദ്യര്‍ഥികളാണ് മുങ്ങിമരിച്ചത്. കരുനാഗപ്പളളി സ്വദേശികളായ അജ്മല്‍(21), വജന്‍(21) എന്നിവരാണ് മരിച്ചത്.
കൊല്ലം ട്രാവന്‍കൂര്‍ കോളേജ് ഓഫ് നഴ്സിങിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പാദുവയിലുളള സഹപാഠിയുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഇവര്‍.

