കല്ലക്കട്ട മജ്മഅ് സിൽവർ ഇയർ പ്രഖ്യാപനസമ്മേളനം 24ന്: പേരോട് അബ്ദു റഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും

വിദ്യാനഗർ: വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ രണ്ടര പതിറ്റാണ്ടിലേക്ക് കടക്കുന്ന കല്ലക്കട്ട മജ്മഉൽ ഹിഖ്‌മത്തിൽ ഐദറൂസിയ സ്ഥാപന സമുച്ചയത്തിന്റെ സിൽവർ ഇയർ പ്രഖ്യാപന സമ്മേളനം
ജനുവരി 24 വെള്ളിയാഴ്ച്ച 3 മണിക്ക് സിയാറത്തോട് കൂടി കല്ലക്കട്ട മജ്മഅ് ക്യാമ്പസിൽ ആരംഭിക്കും.
സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ചട്ടംഞ്ചാൽ സിയാറത്തിന് നേതൃത്വം നൽകും , തുടർന്ന് സ്വാഗത സംഘം ചെയർമാൻ പള്ളംങ്കോട് അബ്ദുൽ ഖാദർ മദനി പതാക ഉയർത്തും , 4 മണിക്ക് പ്രഖ്യാപന സമ്മേളനം ആരംഭിക്കും ‘മജ്മഅ് ചെയർമാൻ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം സഅദുൽ ഉലമ എ പി അബ്ദുല്ല മുസ്‌ലിയാർ ആമുഖ പ്രഭാഷണം നടത്തും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹദൽ തങ്ങൾ സിൽവർ ജൂബിലി പ്രഖ്യാപനം നടത്തും. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ ലോഗോ പ്രകാശനം ചെയ്യും.
സമസ്ത സെക്രട്ടറി പേരോട് അബ്ദു റഹ്മാൻ സഖാഫി മുഖ്യപ്രഭാഷണവും അബ്ദു റഷീദ് സൈനി കക്കിഞ്ച സന്ദേശ പ്രഭാഷണവും നടത്തും.
ഒരു വർഷത്തെ കർമ്മ പദ്ധതി സമ്മേളനത്തിൽ പ്രഖ്യാപിക്കും.
സ്വാഗതസംഘം ഭാരവാഹി പ്രഖ്യാപനവും നടക്കും. സമ്മേള പ്രചരണ ഭാഗമായി 23 ന് വ്യാഴാഴ്ച ജില്ലയുടെ വിവധ ഭാഗങ്ങളിൽ സന്ദേശ പ്രചരണം നടക്കും.
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, മൊയ്‌തു സഅദി ചേരൂർ, സുലൈമാൻ കരിവെള്ളൂർ, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി,
അബ്ദുറഹ്‌മാൻ അഹ്സനി മുഹിമ്മാത്ത്, സയ്യിദ് യാസീൻ തങ്ങൾ, അബൂബക്കർ ഹാജി ബേവിഞ്ച, അബ്ദുൽ ഖാദർ ഹാജി മാന്യ, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഉമ്പു ഹാജി കല്ലങ്കടി, തൗസീഫ് നായന്മാർമൂല, ഹാജി മുഹമ്മദ് മധുർ, മെമ്പർ ബഷീർ, ഫാറൂഖ് അഹ്സനി ആദൂർ, അലി സഖാഫി ചെട്ടുംകുഴി, മൊയ്തുട്ടി പന്നിപ്പാറ തുടങ്ങിയവർ പ്രസംഗിക്കും. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി സ്വാഗതവും മുഹമ്മദ് ഹനീഫ പയോട്ട നന്ദിയും പറയും.
ഇത് സംബന്ധമായി ചേർന്ന യോഗം പള്ളംകോട് അബ്ദുൽ ഖാദർ മദനിയുടെ അധ്യക്ഷതയിൽ മജ്മഅ് ചെയർമാൻ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ
ഉദ്ഘാടനം ചെയ്തു.
അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ സ്വാഗതവും മുഹമ്മദ് ഹനീഫ പയോട്ട നന്ദിയും പറഞ്ഞു.

