KSDLIVENEWS

Real news for everyone

നിയമസഭാ തെരഞ്ഞെടുപ്പ് ; ജില്ലയിലെ ഓരോ നിയോജകമണ്ഡലങ്ങളിലും പോസ്റ്റൽ വോട്ടിങ്‌ സെന്ററുകൾ ഏർപ്പെടുത്തും

SHARE THIS ON

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ആബ്സന്റീസ് വോട്ടർവിഭാഗത്തിൽ വോട്ട് ചെയ്യാനായി 12-ഡി ഫോം നൽകിയ അവശ്യ സർവീസ് വോട്ടർമാർക്കായി ഓരോ നിയോജകമണ്ഡലത്തിലും പ്രത്യേക പോസ്റ്റൽ വോട്ടിങ്‌ സെന്ററുകൾ ഏർപ്പെടുത്തും. 28-മുതൽ 30-വരെ ഈ സെന്ററുകളിലാണ് ഇവർ വോട്ട് രേഖപ്പെടുത്തേണ്ടത്.

മഞ്ചേശ്വരം- ബി.ഡി.ഒ. ഓഫീസ്, മഞ്ചേശ്വരം, കാസർകോട്- ആർ.ഡി.ഒ. ഓഫീസ് കാസർകോട്, ഉദുമ- ജി.എൽ.പി.എസ്. ഉദുമ, കാഞ്ഞങ്ങാട്- ആർ.ഡി.ഒ. ഓഫീസ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ- ബി.ഡി.ഒ. ഓഫീസ് നീലേശ്വരം. പോസ്റ്റൽ വോട്ടിങ് സെന്ററുകളിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് ബൂത്ത് ഏജൻറുമാരെ നിയോഗിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!