KSDLIVENEWS

Real news for everyone

എല്‍ ക്ലാസിക്കോയില്‍ റയലിനെ മുക്കി ബാഴ്‌സലോണ; ജയം എതിരില്ലാത്ത നാല് ഗോളി

SHARE THIS ON

മഡ്രിഡ്: റയല്‍ മഡ്രിഡിന്റെ അപരാജിതക്കുതിപ്പിന് കടിഞ്ഞാണിട്ട് ബാഴ്‌സലോണ. ലാ ലിഗയിലെ എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ റയല്‍ മഡ്രിഡിനെ ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യുവിലാണ് ബാഴ്‌സയുടെ തേരോട്ടം. കടുത്ത ആരാധകര്‍ പോലും ബാഴ്‌സ ഇത്രയും വലിയ വിജയം നേടുമെന്ന് കരുതിയിരുന്നില്ല. സൂപ്പര്‍ താരം പിയറി എമെറിക്ക് ഔബമെയാങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റൊണാള്‍ഡ് അറൗഹോയും ഫെറാന്‍ ടോറസും ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ബാഴ്‌സയ്ക്ക് സാധിച്ചു. 28 മത്സരങ്ങളില്‍ നിന്ന് 54 പോയന്റാണ് ടീമിനുള്ളത്. തോറ്റെങ്കിലും റയലാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 29 മത്സരങ്ങളില്‍ നിന്ന് 66 പോയന്റാണ് ടീമിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!