KSDLIVENEWS

Real news for everyone

നഷ്ടപരിഹാരം ലഭിക്കാൻ സഹായിക്കണം; മസ്കത്തിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

SHARE THIS ON

തിരുവനന്തപുരം: മസ്കത്തിൽ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്കും പരാതി നൽകി. എയർഇന്ത്യ എക്സ്പ്രസ് ഗുരുതര വീഴ്ച കാരണം ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞിരുന്ന രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ലഭിച്ചില്ലെന്ന് കുടുംബം പരാതിയിൽ പറയുന്നു. തനിക്കും കുട്ടികൾക്കും സംസ്ഥാന സർക്കാരിന്റെ സഹായം ലഭ്യമാക്കണം. നഷ്ടപരിഹാരം ലഭിക്കാൻ സഹായിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. താൻ കേണപേക്ഷിച്ചിട്ടും എയർ ഇന്ത്യ എക്സ്പ്രസ് നടപടി സ്വീകരിച്ചില്ലെന്ന് ഭാര്യ അമൃത പരാതിയിൽ പറഞ്ഞു. അവസാനമായി രാജേഷിനെ ഒരു നോക്ക് കാണാൻ സാധിക്കാത്തതിൽ എയർ ഇന്ത്യ എക്സ് പ്രസ് മറുപടി പറയണമെന്ന ആവശ്യവുമായി കുടുംബം നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.

ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് നമ്പി രാജേഷ് അത്യാസന്ന നിലയിലാണ് എന്ന വാർത്ത അമൃതയെ തേടിയെത്തുന്നത്. മറ്റൊന്നും ചിന്തിച്ചില്ല, ആദ്യം കിട്ടിയ ഫ്ലൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്തു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വിമാനം കയറുന്നതിനു തൊട്ടുമുൻപ് ഫ്ലൈറ്റ് റദ്ദാക്കികൊണ്ടുള്ള അറിയിപ്പ് വന്നു. കാരണം എയർ ഇന്ത്യാ എകസ്പ്രസ് ജീവനക്കാരുടെ സമരം. പലരെയും കണ്ടുകരഞ്ഞപേക്ഷിച്ച് ഒടുവിൽ അടുത്ത ദിവസത്തേക്ക് ടിക്കറ്റ് നേടി. പക്ഷേ സമരം മൂലം അന്നും യാത്ര നടന്നില്ല. ഒടുവിൽ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കാതെ അമൃതയുടെ പ്രിയപ്പെട്ടവൻ യാത്രയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!