സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ ഇന്നുമുതല്‍,
കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും പ്രവര്‍ത്തനം

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഈ മാസം 30 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ 14 ജില്ല ആസ്ഥാനങ്ങളില്‍ റീജിയണല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് ചന്തകളുടെ സമയം. അവധി ബാധകമായിരിക്കില്ല. സര്‍ക്കാര്‍ നിശ്ചയിച്ച കൊവിഡ് മാനദണ്ഡ പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും.ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അടക്കം മുപ്പതു ശതമാനം വരെ വിലക്കുറവുണ്ടാകും. താലൂക്ക് തല ഓണച്ചന്തകള്‍ 26 മുതല്‍ പ്രവര്‍ത്തിക്കും. മായം കലര്‍ന്ന പാല്‍ സംസ്ഥാനത്ത് എത്തുന്നത് തടയാന്‍ ക്ഷീര വികസന വകുപ്പ് വാളയാര്‍, കമ്ബംമെട്, പാറശാല എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.