സെപ്തംബര്‍ മുതല്‍ വിമാന യാത്രക്ക് ഏവിയേഷൻ ഫീസിനത്തിൽ നിരക്ക് കൂടും;
വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി | യാത്രക്കാരില്‍ നിന്ന് സെപ്തംബര്‍ ഒന്ന് മുതല്‍ ഉയര്‍ന്ന ഏവിയേഷന്‍ സുരക്ഷാ ഫീസ് ഈടാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്നാണ് ഫീസ് ഈടാക്കുക.
ആഭ്യന്തര യാത്രക്കാരുടെ ഏവിയേഷന്‍ സുരക്ഷാ ഫീസ് 160 രൂപയായിരിക്കും. അന്താരാഷ്ട്ര യാത്രക്കാര്‍ ഇനിമുതല്‍ 5.2 ഡോളര്‍ അടക്കണം. നേരത്തേ ആഭ്യന്തര യാത്രക്കാര്‍ക്ക് 150ഉം അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 4.85 ഡോളറുമായിരുന്നു.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഈ ഫീസും അടക്കേണ്ടത്. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കാണ് ഈ ഫണ്ട് ഉപയോഗിക്കുക. കഴിഞ്ഞ വര്‍ഷവും ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് വ്യോമയാന മന്ത്രാലയം വര്‍ധിപ്പിച്ചിരുന്നു.