മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു
കാസര്‍കോഡ്: മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൊഗര്‍ സ്വദേശിയും എരിയാല്‍ ബ്ലാര്‍ക്കോട്ട് താമസക്കാരനുമായ പി.എ മുഹമ്മദലി (60) ആണ് മരിച്ചത്. 35 വര്‍ഷത്തോളം ബഹ്‌റൈനില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഇന്നലെ രാവിലെയാണ് മരണം. മൊഗറിലെ പി.എം അബ്ദുല്ലയുടെയും നഫീസയുടെയും മകനാണ്.
ഭാര്യ: ഉമ്മാലിയുമ്മ. മക്കള്‍: ജുനൈദ് (വ്യാപാരി, ബംഗളുരു), ഉബൈദ്, സിയാദ്, റാഫി, മിസ്‌രിയ. മരുമക്കള്‍: ജുനൈദ് അടുക്കത്ത്ബയല്‍, ഹസീന. സഹോദരങ്ങള്‍: റുഖിയ, ദൈനബി, റംല.