പാൽ കൊടുക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീണ് പിഞ്ച് കുഞ്ഞ് മരിച്ചു.
മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ പാല്‍ കൊടുക്കുന്നതിനിടെ നിലത്തുവീണ കൈകുഞ്ഞ് മരിച്ചു. പാല്‍കൊടുക്കുന്നതിനിടെ അബദ്ധത്തില്‍ കൈയില്‍നിന്ന് താഴെ വീണ കുഞ്ഞാണ് ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെട്ടത്. മലപ്പുറം തിരൂരങ്ങാടിയില്‍ വെള്ളിലക്കാട് ചെമ്ബ അനീസ് – ജസ്‌ന ഷെറിന്‍ ദമ്ബതികളുടെ മകളായ ജസ മഹറിന്‍ ആണ് മരണപ്പെട്ടത്. ഓഗസ്റ്റ് 15 നാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അതിനിടെ നില വഷളായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അവിടെ വച്ചാണ് മരണം സംഭവിച്ചത്. അതേ സമയം മാതാവ് കുഞ്ഞിനെ പാല്‍കൊടുക്കുന്നതിന് നിവര്‍ന്നു നില്‍ക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. അബദ്ധവശാല്‍ കുഞ്ഞ് നിലത്തുവീണതോടെ വീട്ടുകാരെല്ലാം ഓടിക്കൂടിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട ചികിത്സക്കിടെ രോഗം ഭേദമാകുമെന്ന് പ്രതീക്ഷയിലായിരുന്നു ബന്ധുക്കള്‍ ഇതിനടയിലാണ് ഇന്ന് മരണം. സംഭവിച്ചത്.
അതേ സമയം കഴിഞ്ഞ മാസം മലപ്പുറത്ത് മാതാവിന്റെ വീട്ടിലേക്കു കുടുംബത്തോടൊപ്പം വിരുന്നുവന്ന 11മാസം പ്രായമുള്ള കുഞ്ഞു് കോവിഡ് ബാധിച്ചു മരിച്ചിരുന്നു. മാതാവ് ലുലു തസ്രീഫയുടെ വീട്ടിലെ വിവാഹ സല്‍ക്കാരത്തിനെത്തിയതായിരുന്നു കുടുംബം. മരിച്ചത് താനൂര്‍ ഓമച്ചപ്പുഴ റമീസിന്റെ മകള്‍ ആസ്യ അമാന. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലെ അരൂരില്‍ വിരുന്നിനെത്തിയ താനൂര്‍ ഓമച്ചപ്പുഴ കാടിയങ്ങല്‍ റമീസിന്റെ മകള്‍ ആസ്യ അമാനയാണ് മരിച്ചത്. മാതാവ് ലുലു തസ്രീഫയുടെ അരൂരിലെ വീട്ടില്‍ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട സല്‍ക്കാരത്തിനെത്തിയതായിരുന്നു കുടുംബം. പിതാവ് റമീസ് വിദേശത്താണ്. പെരുന്നാള്‍ കഴിഞ്ഞ് താനൂരിലേക്കു മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു.