Covid_19;
ഹരിയാന മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ;
ക്യാബിനറ്റിലെ കോവിഡ് സ്ഥിരീകരിച്ച സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചണ്ഡീഗണ്ഡ്| ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച ജൽ ശക്തി മന്ത്രി ഗജേന്ദ്ര സിംഗുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയത്. ഇന്നലെ കൊവിഡ് പരിശോധന നടത്തിയപ്പോൾ നെഗറ്റീവായിരുന്നെങ്കിലും മുൻകരുതൽ നടപടിയെന്നോണമാണ് അടുത്ത മൂന്ന് ദിവസത്തെക്ക് ക്വാറന്റൈനിൽ പോകാൻ മുഖ്യമന്ത്രി തീരുമാനിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറസ് ബാധ സ്ഥിരീകരിച്ച ചിലരുമായി സമ്പർക്കമുണ്ടായിരുന്നു. പിന്നീട് കൊവിഡ് പരിശോധന നടത്തിയെങ്കിലും മുൻകരുതലെന്നോണം മൂന്ന് ദിവസത്തേക്ക് ക്വാറന്റൈനിൽ പോകാൻ തീരുമാനിച്ചതായി ഖട്ടാർ ട്വീറ്റിൽ കുറിച്ചു.
ഈ മാസം 26ന് ഹരിയാന നിയമസഭയുടെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയനാകും. സഭാ മന്ദിരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരും വൈറസ് പരിശോധന നടത്തണമെന്ന് സ്പീക്കർ നിർദേശിച്ചതായി അധികൃതർ അറിയിച്ചു.