ജില്ലയിൽ കണ്ടെയ്ന്‍മെന്റ് സോണുകളിൽ അടച്ചിടപ്പെട്ട ഓഫീസുകളും ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കണം
ജില്ലാ കളക്ടർ
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ബോര്‍ഡ് ഓഫീസ് കണ്ടെയിന്‍മെന്റ് സോണ്‍ എന്ന പേരില്‍ അടച്ചിട്ട നടപടി തെറ്റാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഓഫീസുകളുടെയോ ബാങ്കുകളുടെയോ പ്രവര്‍ത്തനം നിരോധിച്ചിട്ടില്ല. ഏതെങ്കിലും ഓഫീസില്‍ ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആ വ്യക്തിയുമായി നേരിട്ട് സമ്ബര്‍ക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോകേണ്ടതും, അണുനശീകരണം നടത്തിയ ശേഷം ഓഫീസ് പ്രവര്‍ത്തിക്കേണ്ടതുമാണ്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഓഫീസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായ യോഗങ്ങള്‍ ചേരാവുന്നതാണ്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗങ്ങള്‍ നടത്തുന്നതിന് പരമാവധി ശ്രദ്ധിക്കേണ്ടതും സാധ്യമല്ലാത്ത അവസരത്തില്‍ മാത്രം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് യോഗം നടത്താവുന്നതുമാണ്. മാസ്‌ക്, സാനിറ്റൈസര്‍, ശാരീരിക അകലം എന്നിവ പാലിക്കണം. ഒരു കാരണവശാലും എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.