സംസ്ഥാത്ത് വീണ്ടും കോവിഡ് മരണം
പത്തനംതിട്ട ഊന്നുകൽ സ്വദേശി ലിസി (63) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൂന്നായി.
പത്തനംതിട്ട : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു . പത്തനംതിട്ട ഊന്നുകൽ സ്വദേശി ലിസി ( 3 ) ആണ് മരിച്ചത് . കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത് . കാസർകോടും കോട്ടയത്തുമാണ് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് . കാസർകോട് പൈവളിഗ സ്വദേശി അബ്ബാസ് ( 74 ) ഇന്നലെയാണ് മരിച്ചത് . മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് . കടുത്ത പനിയും ശ്വാസ തടസവും ഉണ്ടായതിനെ തുടർന്നാണ് ഇയാളെ മംഗൾപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന കട്ടപ്പന സുവർണഗിരി സ്വദേശി ബാബു ( 58 ) ഇന്നലെ രാത്രിയാണ് മരിച്ചത് . പ്രമേഹത്തെ തുടർന്ന് കാൽ മുറിച്ചു മാറ്റാനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് . അതേസമയം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ആശങ്കയാകുന്നുണ്ട് . രോഗവ്യാപനത്തിന്റെ അടുത്ത ഘട്ടത്തിൽ വീട്ടിലെ മുതിർന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് . ആവശ്യത്തിന് ഐസിയു വെന്റിലേറ്ററുകൾ സജ്ജീകരണങ്ങൾ ഉറപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ മരണനിരക്കും ഉയരുമെന്നാണ് ആരോഗ്യവിദ ഗ്ധരുടെ മുന്നറിയിപ്പ് .