KSDLIVENEWS

Real news for everyone

കോവിഡിൻെറ പേരിൽ ആരാധനാലയങ്ങൾ മാത്രം അടച്ചിടുന്നതിനെ വിമർശിച്ച് സുപ്രീം കോടതി

SHARE THIS ON

ന്യൂഡൽഹി| കൊവിഡിന്റെ പേരില്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്ത സുപ്രീം കോടതി. സാമ്പത്തിക താത്പര്യമുള്ള കാര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുകയും മതപരമായ വിഷയങ്ങള്‍ വരുമ്പോള്‍ കൊവിഡ് ഭീഷണി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നത് അസാധാരണമാണെന്നും ചീഫ് ജസ്റ്റിസ് ബോബ്‌ഡേ നിരീക്ഷിച്ചു.

മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ പരശുയാന്‍ പ്രാര്‍ഥന നടത്താന്‍ ഭക്തര്‍ക്ക് അനുമതി നല്‍കിക്കാെണ്ടാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. ഹരജിക്കാര്‍ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

ദാദര്‍, ബൈക്കുള്ള,ചെംബൂര്‍ എന്നീ മുന്ന് ജൈന ക്ഷേത്രം സന്ദര്‍ശിക്കാനും പ്രാര്‍ഥന നടത്താനും ഭക്തര്‍ക്ക് അനുമതി നല്‍കുന്നുവെന്ന് ബെഞ്ച് പറഞ്ഞു. അതേസമയം, മുംബൈയിലെ മറ്റൊരു ക്ഷേത്രത്തിലും പ്രാര്‍ഥനക്ക് അനുമതിയില്ലെന്നും കോടതി അറിയിച്ചു.

വിനായക ചതുർഥിക്കോ വരാനിരിക്കുന്ന മറ്റേതെങ്കിലും മതോത്സവങ്ങള്‍ക്കോ ഈ വിധി മാതൃക അല്ലെന്നും സുപ്രീം കോടതി പറഞ്ഞു. മുംബൈയിലെ ജൈന ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് തുറന്ന് കൊടുക്കാന്‍ അനുമതി നല്‍കരുതെന്ന ബോംബൈ ഹൈക്കോടതി ബഞ്ചിന്റെ ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹരജയിലാണ് സുപ്രീം കോടതി ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!