തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കം ഉപേക്ഷിക്കണം; എ.പി.മുസ്തഫ

കാസർകോട്
രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചു കൊണ്ട് തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കം ഉപേക്ഷിക്കണമെന്ന് നാഷണൽ ലേബർ യൂണിയൻ (NLU) സംസ്ഥാന പ്രസിഡണ്ട് ‘എ’ പി.മുസ്തഫ ആവശ്യപ്പെട്ടു. NLU ജില്ലാ പ്രവർത്തക സമിതി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ‘
ഇന്ത്യാ രാജ്യത്തിൻ്റെ പ്രതിരോധ മേഖലയെ സ്വകാര്യവൽക്കരണം നടത്താൻ ശ്രമിക്കുകയാണെന്നും, മാസങ്ങളോളമായി കർഷകർ നടത്തുന്ന സമരത്തോട്ഷേധാത്മക സമീപനമാണ് കേന്ദ്ര സർക്കാർ കൈകൊള്ളുന്നതെന്നും, ഇത്തരം തൊഴിലാളി – ജനദ്രോഹപ്രവർത്തനങ്ങൾ അവസാനിപ്പിച്ചിലെങ്കിൽ വൻ ജനപ്രക്ഷോഭം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറി ,സി. എം.എ.ജലീൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ പി.കെ.അബ്ദുൽ റഹിമാൻ മാസ്റ്റർ, മുഹമ്മദ് കൊടി, മുത്തലിബ് കുളിയങ്കാൽ, ഹമീദ് മുക്കൂട്, ഹനീഫ് ബൈക്കുമ്പള്ളി, സമീർ പാറക്കെട്ട, അബ്ദുൽ റഹിമാൻ കുമ്പള, യൂസഫ് വളയം, നജീബ് നായ മാർ മൂല എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് കടപ്പുറം സ്വാഗതവും, കരീം പള്ളത്തിൽ നന്ദിയും പറഞ്ഞു.

