കാൽതെറ്റി ഓരി പുഴയിൽ വീണ ഏഴുവയസ്സുകാരനെയും കൊച്ചുമകനെ രക്ഷിക്കാൻ എടുത്തുചാടിയ മുത്തച്ഛനേയും രക്ഷപ്പെടുത്തിയവരെ ഓരിമുക്ക് ബിലാൽ ബോയ്സ് ആദരിച്ചു

പടന്ന: കാൽതെറ്റി ഓരി പുഴയിൽ വീണ ഏഴുവയസ്സുകാരനേയും കൊച്ചുമകനെ രക്ഷിക്കാൻ എടുത്തുചാടിയ മുത്തച്ഛനേയും രക്ഷപ്പെടുത്തിയ ഓരിയിലെ രണ്ട് യുവാക്കളെ ഓരിമുക്ക് ബിലാൽ ആർട്സ് & സ്പോർട്സ് ക്ലബ് ആദരിച്ചു . ഓരി ശിവക്ഷേത്രത്തിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന മീൻപിടിത്ത തൊഴിലാളി തെക്കേക്കാട്ടിലെ കെ.രാകേഷിന്റെയും പി.ബിന്ദുവിന്റെയും മകൻ ഓരി എ.എൽ.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി ഏഴ് വയസ്സുള്ള ആദിത്യരാജാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഓരി പുഴയിൽ കാൽ തെറ്റിവീണത്.
കൂടെയുണ്ടായിരുന്ന ബിന്ദുവിന്റെ അച്ഛൻ പി.കെ.ഉമേശൻ (65) പിന്നാലെ പുഴയിലേക്ക് എടുത്തുചാടി.
നീന്തൽ വശമില്ലാത്ത മുത്തച്ഛൻ ഉമേശനും കുട്ടിയും മുങ്ങിത്താഴുന്നത് കണ്ട ഓരി സ്വദേശി എം.ശ്രീജേഷ് പുഴയിലേക്ക് എടുത്തു ചാടി. ഇതിനിടെ ഇതുവഴിയെത്തിയ സി.സതീഷും (45) പുഴയിലേക്ക് ചാടി. സ്വന്തം ജീവൻ പോലും വക വെക്കാതെ കുട്ടിയേയും ഉമേഷനെയും രക്ഷിച്ച ശ്രീജേഷിനേും സതീഷിനെയും രക്ഷപ്പെട്ട ആദിത്യ രാജിനെയുമാണ് ഓരിമുക്ക് ബിലാൽ ആർട്സ് & സ്പോർട്സ് ക്ലബ് ആദരിച്ചത്. ചടങ്ങിൽ ഹാഷിം യു കെ സ്വാഗതം പറഞ്ഞു, പടന്ന ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ യു കെ മുഷ്ത്താഖ് ക്ലബ്ബിന്റെ മെമെന്റോ കൈമാറി. വി കെ സി ഇബ്രാഹിം, മുസ്തഫ, റിയാസ് വി കെ, ഹകീം വികെ, ഫൈസൽ എ, ജലീൽ വി കെ നൗഫൽ പിവി, ഉബൈദ് പി സി, ശാമിൽ എ, ഓരിമുക്ക് ഓട്ടോ തൊഴിലാളികളായ, പവിത്രൻ, ജയദേവൻ ഷറഫുദ്ധീൻ, അനീഷ്, അജിത്, സുകേഷ് തുടങ്ങിയവർ പങ്കെടുത്തു.

