KSDLIVENEWS

Real news for everyone

കലിപ്പ് അടക്കാനായില്ല, കാര്‍ത്തിക്കിന്റെ കൊങ്ങയ്ക്ക് പിടിച്ച്‌ രോഹിത് ശര്‍മ

SHARE THIS ON

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സഹതാരം ദിനേശ് കാര്‍ത്തിക്കിന്റെ കഴുത്തില്‍ പിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കലിപ്പ് അടക്കാനാകാതെ സമനില തെറ്റിയാണ് രോഹിത് ഇങ്ങനെ ചെയ്തത്. ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുമ്ബോഴായിരുന്നു സംഭവം.
ഉമേഷ് യാദവ് എറിഞ്ഞ 12-ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം.

ആ സമയത്ത് ഓസീസ് 123-3 എന്ന നിലയിലായിരുന്നു. അപകടകാരിയായ ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ആണ് ക്രീസില്‍. ഉമേഷ് യാദവ് എറിഞ്ഞ പന്ത് മാക്‌സ്വെല്ലിന്റെ ബാറ്റില്‍ ഉരസി കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലേക്ക് ! ഉമേഷ് യാദവ് വിക്കറ്റിനായി അപ്പീല്‍ ചെയ്തു.

എന്നാല്‍ അംപയര്‍ വിക്കറ്റ് അനുവദിച്ചില്ല. പന്ത് ബാറ്റില്‍ ഉരസിയതായി അംപയര്‍ക്ക് തോന്നിയില്ല. ഡിആര്‍എസ് എടുക്കാന്‍ നായകന്‍ രോഹിത് ശര്‍മ തയ്യാറായിരുന്നു. എന്നാല്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്യാനോ ഡിആര്‍എസ് എടുക്കാനോ കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് യാതൊരു ആത്മവിശ്വാസവും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!