സ്വര്‍ണ വില കൂടി ; ഗ്രാമിന് 35 രൂപ വർദ്ധിച്ച് 4,705 രൂപയും പവന് 37,640 രൂപയുമായി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ദിനേന ഏറ്റവ്യത്യാസം തുടരുന്ന് കൊണ്ടിരിക്കുന്നു : ഇന്ന് ഗ്രാമിന് 35 രൂപ വർദ്ധിച്ച് പവന് 280 രൂപകൂടി 37,640 രൂപയിലെത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയില്‍ 160 രൂപകുറഞ്ഞ് 37,360 രൂപയിലെത്തിയതിനുശേഷമാണ് വിലവര്‍ധന.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,912.11 ഡോളര്‍ നിലവാരത്തിലാണ്. വിലയില്‍ 0.3ശതമാനമാണ് വര്‍ധനവുണ്ടായത്. യുഎസ് ഡോളറിന്റെ തളര്‍ച്ചയാണ് സ്വര്‍ണത്തിന് നേട്ടമായത്.
ദേശീയ വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 51,047 നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും ആനുപാതികമായ വര്‍ധനവുണ്ടായിട്ടുണ്ട്.

