KSDLIVENEWS

Real news for everyone

കളമശേരി അനാസ്ഥ ; ഡോ നജ്മയ്ക്കെതിരെ അന്വേഷണം

SHARE THIS ON

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതില്‍ അനാസ്ഥ സംഭവിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അടിയന്തിര യോഗം വിളിച്ചു. നോഡല്‍ ഓഫീസര്‍മാരും നഴ്സിങ് ഓഫിസര്‍മാരും ഹെഡ് നഴ്സുമാരും പങ്കെടുക്കും.

സംഭവത്തില്‍ ആശുപത്രിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഡിഎംഇയുടെ നിര്‍ദേശം.

ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ നജ്‌മ ആശുപത്രി അധികൃതരോട് പരാതി പറയാതെ പുറത്ത് പറഞ്ഞത് എന്തിനെന്നും അന്വേഷിക്കും.

നഴ്സിങ് ഓഫീസര്‍ അവരുടെ സഹപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ ഇട്ട ഓഡിയോ സന്ദേശം എങ്ങനെ പുറത്തായെന്നും അന്വേഷിക്കും. അതേസമയം, കോവിഡ് ചികിത്സയില്‍ ഇരിക്കെ നേരത്തെ മരിച്ചവരുടെ ബന്ധുക്കള്‍ പരാതിയുമായെത്തിയിട്ടുണ്ട്. ഹാരിസ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണസമയത്ത് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.

സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. മരണം ജീവനക്കാരുടെ അനാസ്ഥ കാരണമല്ലെന്ന വാദമാണ് തള്ളിയത്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായി ഹാരിസോ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരോ പറഞ്ഞിരുന്നില്ല. ആരെയോ രക്ഷപെടുത്താനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ നീക്കമെന്നും കുടുംബം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!