KSDLIVENEWS

Real news for everyone

മഴക്കെടുതിയും കോവിഡും; ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം

SHARE THIS ON


തിരുവനന്തപുരം:മഴക്കെടുതിമൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് അടച്ചിടലും കണക്കിലെടുത്ത് ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കർഷകരും മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഹൗസിങ് ബോർഡ്, കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ, പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ പോലുള്ള സംസ്ഥാനസർക്കാർ ഏജൻസികൾ, സഹകരണ ബാങ്കുകൾ, റവന്യൂ റിക്കവറി ആക്ട് പ്രകാരം വിജ്ഞാപനംചെയ്തിട്ടുള്ള സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് എടുത്ത കാർഷിക, വിദ്യാഭ്യാസ, ക്ഷീരവികസന, മൃഗസംരക്ഷണ വായ്പകൾക്കാകും മൊറട്ടോറിയം.


ദേശസാത്‌കൃതബാങ്കുകൾ, സ്വകാര്യബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്നുള്ള വായ്പകളിലെ ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം ദീർഘിപ്പിക്കാൻ റിസർവ് ബാങ്കിനോടും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!