KSDLIVENEWS

Real news for everyone

ചേരാനല്ലൂർ വാഹനാപകടം:
എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയ‌് ആർ.സി റദ്ദാക്കരുത്; എം.വി.ഡിയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി പ്രതിയായ ജഡ്ജി

SHARE THIS ON

കൊച്ചി: തന്റെ പേരിലുള്ള കാറിന്റെ ആര്‍ സി റദ്ദാക്കരുതെന്ന് ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പ്രതിയായ സെഷന്‍സ് കോടതി ജഡ്ജി. മോട്ടോര്‍ വാഹനവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസിനു നല്‍കിയ മറുപടിയില്‍ തന്റെ അറിവോടെയല്ല മകന്‍ കാര്‍ കൊണ്ടുപോയതെന്നാണ് വിശദീകരണം.

മുന്‍ കോടതി ഉത്തരവുകള്‍ കൂടി ചേര്‍ത്താണ് ജഡ്ജിയുടെ മറുപടി. വാഹനം തന്റെ പേരിലാണ് എന്നാല്‍ അപകടത്തില്‍ തനിക്ക് പങ്കില്ല എന്നാണ് വിശദീകരിക്കുന്നു. കേസ് കോടതിക്ക് മുന്‍പാകെയാണുള്ളതെന്നും ഈ സാഹചര്യത്തില്‍ ആര്‍ സി റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് കടക്കുന്നത് നിയമ വിരുദ്ധമാകുമെന്നും മറുപടിയില്‍ പറയുന്നു.

ജഡ്ജിയുടെ മറുപടിയില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ തീരുമാനം എടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. വാഹനാപകടക്കേസില്‍ 17കാരന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിച്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവും ജാമ്യം ശരിവെച്ച കുട്ടികളുടെ കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീര്‍ത്തിയും ഭരത് ശങ്കറും ഹര്‍ജി നല്‍കിയിരുന്നു.

ഒക്ടോബര്‍ 25നായിരുന്നു ചേരാനല്ലൂരില്‍ ജഡ്ജിയുടെ മകനായ പതിനേഴുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ജയബാലകൃഷ്ണന്‍ (55) മരിച്ചത്. സംഭവത്തിനുപിന്നാലെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി. 17കാരനെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടു. പ്രതിഷേധം ഉയര്‍ന്നതോടെയാണ് കുറ്റകരമായ നരഹത്യ ചുമത്തിയത്. സംഭവമറിഞ്ഞെത്തിയ പ്രതിയുടെ പിതാവായ ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ ജഡ്ജി പോലീസ് സ്റ്റേഷനില്‍ ധിക്കാരപരമായി പെരുമാറിയത് വിവാദമായിരുന്നു. ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാല്‍ പതിനേഴുകാരന് സ്റ്റേഷന്‍ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!