KSDLIVENEWS

Real news for everyone

ക്രിസ്മസ്, ന്യൂ ഇയര്‍ യാത്രാ തിരക്കിന് പരിഹാരവുമായി റെയില്‍വേ; കേരളത്തിലേക്ക് 51 സ്‌പെഷ്യല്‍ ട്രെയിന്‍

SHARE THIS ON

തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയർ യാത്രാ തിരക്കിന് പരിഹാരമായി റയിൽവേ കേരളത്തിലേക്ക് 51 സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. നാളെ മുതൽ ജനുവരി രണ്ട് വരെയാണ് സർവീസ് നടത്തുക. ടിക്കറ്റ് കിട്ടാതെ യാത്രക്കാർ ബുദ്ധിമുട്ടിയത് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
51 സ്‌പെഷ്യൽ ട്രെയിനിൽ 17 എണ്ണം ദക്ഷിണ റെയിൽവേ അധികമായി അനുവദിച്ചതാണ്. ദക്ഷിണ മധ്യ റയിൽവേ 22ഉം, ദക്ഷിണ പശ്ചിമ റയിൽവേ എട്ടും, ഈസ്റ്റ് കോസ്റ്റ് റയിൽവേ നാലും ട്രെയിനുകളാണ് കേരളത്തിലേക്ക് അയക്കുന്നത്. സംസ്ഥാന എം.പിമാർ പാർലമെന്റിലും വിഷയം ഉന്നയിച്ചിരുന്നു. സീസൺ ആയതിനാൽ ഉയർന്ന നിരക്കാണ് യാത്രക്കാരിൽ നിന്ന് റയിൽവേ ഈടാക്കുന്നത്. ഇതിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്ര സർക്കാരും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!